back to top
Sunday, July 26, 2026
Homeകണ്ണൂർകവിത എക്കാലത്തേക്കുമുള്ള ഭാഷ:കല്പറ്റനാരായണൻ

കവിത എക്കാലത്തേക്കുമുള്ള ഭാഷ:കല്പറ്റനാരായണൻ

അന്നൂ :പറഞ്ഞു പോകുന്ന വാക്കുകളേക്കാൾ എക്കാലത്തേക്കും സംസാരിക്കുന്ന ഭാഷയാണ് കവിത എന്ന് പ്രമുഖ വാഗ്മിയും സാഹിത്യകാരനുമായ കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ഓരോരുത്തരെയും കവിത സ്പർശിക്കുന്നത് വ്യത്യസ്ത വിധത്തിലാണ്. കവിത വായിക്കുന്നതിലൂടെ അത് വായനക്കാരുടെ ആത്മാവിഷ്‌കാരമായി മാറുന്നുവെന്ന്അദ്ദേഹം പറഞ്ഞു. സജീവൻ വൈക്കത്തിൻ്റെ അകത്തേക്ക് തുറക്കുന്ന വീട് എന്ന കവിതാ സമാഹാരം അന്നൂർ വില്ലേജ് ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം റീഡേർസ് ഫോറമാണ് ചടങ്ങ് സംഘടിപ്പിച്ചത്. മലയാള ഭാഷാ പാഠശാല ഡയരക്ടർ ടി.പി. ഭാസ്‌കര പൊതുവാൾ പുസ്‌തകം ഏറ്റു വാങ്ങി. കവി പവിത്രൻ തീക്കുനി അധ്യക്ഷത വഹിച്ചു. ആർ. ഉണ്ണിമാധവൻ പുസ്‌തക പരിചയം നടത്തി. ഹരീഷ് മോഹൻ ചാലയിൽ, സായൂജ് ബാലുശ്ശേരി എന്നിവർ ആശംസകൾ നേർന്നു. സജീവൻ വൈക്കത്ത് മറുപടി പ്രസംഗം നടത്തി . തീർത്ഥ ജയൻ, ഹരിപ്രസാദ്, പ്രമോദ് ആണൂർ എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.സഞ്ജയൻ സ്മാരക ഗ്രന്ഥാലയം സെക്രട്ടറി സി.വി. വിനോദ് കുമാർ സ്വാഗതവും എം. ഒ.ബിജു മലപ്പട്ടം നന്ദിയും പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments