back to top
Tuesday, August 11, 2026
Homeകേരളംകപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മിക്ച്ചർ കഴിക്കുന്നതിനിടെ കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാൻ (3) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണമായ സംഭവം നടന്നത്. പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് മിക്ച്ചർ കഴിച്ചുകൊണ്ടിരിക്കെ അതിലുണ്ടായിരുന്ന കപ്പലണ്ടി കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

കുഞ്ഞ് ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങൾ കാണിച്ചതോടെ വീട്ടുകാർ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments