back to top
Tuesday, August 18, 2026
Homeകണ്ണൂർനിക്ഷേപ തട്ടിപ്പ് അഞ്ചു പേർക്കെതിരെ കേസ്

നിക്ഷേപ തട്ടിപ്പ് അഞ്ചു പേർക്കെതിരെ കേസ്

കണ്ണൂർ: ഉയർന്ന പലിശ വാഗ്ദാനം വയോധികയിൽ നിന്നും 19, 74000 രൂപ നിക്ഷേപമായി കൈക്കലാക്കിയ ശേഷം പണമോ പലിശയോ നൽകാതെ സ്ഥാപനം പൂട്ടി വഞ്ചിച്ചുവെന്ന പരാതിയിൽ അഞ്ചു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.

ഇരിവേരി സൗപർണികയിലെ പി എം മാലതി ( 70 ) യുടെ പരാതിയിലാണ് മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൻ്റെ പ്രസിഡണ്ട് രാഹുൽ ചക്രപാണി, ചെയർമാൻ അനിൽ ചക്രപാണി, ഡയരക്ടർ സിന്ധു ചക്രപാണി, സി ഇ ഒ മാരായ സണ്ണി എബ്രഹാം, ബോധി ആനന്ദ് എന്നിവർക്കെതിരെ കേസെടുത്തത്.

പരാതിക്കാരിയിൽ നിന്നും 2021 ജൂലായ് മൂന്നിനും 2023 ഒക്ടോബർ 22നുമിടയിൽ അഞ്ച് തവണകളായി 19, 74000 രൂപ സ്ഥാപനത്തിൽ നിക്ഷേപമായി സ്വീകരിച്ച ശേഷം പണമോ പലിശയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments