കാഞ്ഞങ്ങാട്. കൗമാരക്കാരനെ രണ്ട് വർഷക്കാലത്തോളമായി ലൈംഗീകചൂഷണത്തിനിരയാക്കിയ 36 കാരിക്കെതിരെ പോക്സോ കേസ്. രാജപുരം സ്റ്റേഷൻ പരിധിയിലെ ഭർത്താവ് ഉപേക്ഷിച്ച മൂന്നു മക്കളുടെ മാതാവായ 36 കാരിക്കെതിരെയാണ് പോക്സോ നിയമപ്രകാരം ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. 17 കാരനെയാണ് യുവതി 15 വയസു മുതൽ ലൈംഗീകചൂഷണത്തിനിരയാക്കിയത്.
നാല് ദിവസം മുമ്പ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പോക്സോ കേസിൽ ഹൊസ്ദുർഗ് പോലീസിൻ്റെ പിടിയിലായതിനെ തുടർന്ന് 17കാരനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രണ്ടു വർഷത്തോ ളമായി രാജപുരം സ്റ്റേഷൻ പരിധിയിലെ യുവതി ലൈംഗീകമായി പീഡിപ്പിക്കുന്ന വിവരം കൗമാരക്കാരൻ വെളിപ്പെടുത്തിയത്. തുടർന്ന് ഹൊസ്ദുർഗ് പോലീസ് കൗമാരക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സംഭവം നടന്നത് രാജപുരം സ്റ്റേഷൻ പരിധിയിലായതിനാൽ ഹൊസ്ദുർഗ് പോലീസ് കേസ് രാജപുരം പോലീസിന് കൈമാറി.

