back to top
Tuesday, July 28, 2026
Homeചരമവാർത്തകിണറ്റില്‍ വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കിണറ്റില്‍ വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പയ്യന്നൂര്‍: അബദ്ധത്തിൽകിണറ്റില്‍ വീണു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.അന്നൂർ കണ്ടക്കോരൻ മുക്കിലെ പ്രവാസി സുരേന്ദ്രന്റെ ഭാര്യ പുതിയപുരയില്‍ ഗിരിജ (52)യാണ് മരണപ്പെട്ടത്. 21 ന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഇയർ ബാലൻസ് തെറ്റി വീട്ടമ്മ കിണറ്റിൽവീണത്. നാട്ടുകാർ ഉടൻ പയ്യന്നൂരിലെ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായി രുന്നു. അത്യാസന്ന നിലയിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടയില്‍ ഇന്നലെ വൈകുന്നേരം 6 മണിയോടെ മരണപ്പെടുകയായിരുന്നു. മക്കള്‍: സുജയ ,അര്‍ജുന്‍ ( ഗൾഫ് ). മരുമക്കൾ: ഷൈജു, കീർത്തന. സഹോദരങ്ങൾ: സുധാകരൻ, പ്രകാശൻ, പത്മാവതി, രുക്കു ( രുഗ്മിണി ),ഗീത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments