back to top
Monday, May 11, 2026
Homeകണ്ണൂർഅപ്രഖ്യാപിത പവർക്കട്ട്; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് യൂത്ത് കോൺഗ്രസിന്റെ മെഴുകുതിരി സമർപ്പണ സമരം

അപ്രഖ്യാപിത പവർക്കട്ട്; കണ്ണൂർ വൈദ്യുതി ഭവനിലേക്ക് യൂത്ത് കോൺഗ്രസിന്റെ മെഴുകുതിരി സമർപ്പണ സമരം

കണ്ണൂർ: സംസ്ഥാനത്തെ അപ്രഖ്യാപിത പവർക്കട്ടിനെതിരെ യൂത്ത് കോൺഗ്രസ് കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് പ്രതിഷേധ സമരം നടത്തി. ഇതിന്റെ ഭാഗമായി കണ്ണൂർ വൈദ്യുതി ഭവനിലേക്ക് പ്രവർത്തകർ മെഴുകുതിരി സമർപ്പണ സമരം സംഘടിപ്പിച്ചു. ഓഫീസിനകത്ത് കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ഇ.ബി ജീവനക്കാർക്ക് മെഴുകുതിരികൾ വിതരണം ചെയ്താണ് വേറിട്ട പ്രതിഷേധം രേഖപ്പെടുത്തിയത്.

അപ്രഖ്യാപിത പവർക്കട്ട് മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് ഇത്തരമൊരു സമരവുമായി രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവള്ളി, ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, എം.കെ. വരുൺ, പ്രനിൽ മതുക്കോത്ത്, വിപിൻ ജോസഫ്, അശ്വിൻ മതുക്കോത്ത്, സുബീഷ്, അതുൽ നാരായണൻ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments