പഴയങ്ങാടി: റെയിൽവേ മുത്തപ്പൻ ക്ഷേത്ര ത്തിലെഭണ്ഡാരം കുത്തി തുറന്ന് പണം കവർന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് ഭണ്ഡാരം കവർന്നത് കണ്ടത്. തുടർന്ന് ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ. കെ.ടി.വി. രാജേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു അന്വേഷണം തുടങ്ങി.

