back to top
Saturday, October 24, 2026
Homeകണ്ണൂർമദ്യ ലഹരിയിൽ കയ്യാങ്കളി ഇതര സംസ്ഥാനക്കാരന് കുത്തേറ്റു ; മൂന്നു പേര്‍ കസ്റ്റഡിയില്‍

മദ്യ ലഹരിയിൽ കയ്യാങ്കളി ഇതര സംസ്ഥാനക്കാരന് കുത്തേറ്റു ; മൂന്നു പേര്‍ കസ്റ്റഡിയില്‍

പയ്യന്നൂര്‍: മദ്യലഹരിയിൽ
വാടക ക്വാട്ടേർസിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിൽ കയ്യാങ്കളിക്കിടെ ഒരാൾക്ക് കുത്തേറ്റു ഗുരുതരം. ഇതര സംസ്ഥാന തൊഴിലാളിപശ്ചിമ ബംഗാൾ സ്വദേശി ബപ്പി സർദാരിന് (36) ആണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.30 മണിയോടെ കൊറ്റി പഴയ ചങ്ങലഗേറ്റിന് സമീപത്തെ വാടക ക്വാട്ടേർസിലായിരുന്നു സംഭവം.

കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് ഒരുമിച്ച്
താമസിക്കുന്ന മൂന്നുപേരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments