പയ്യന്നൂർ :വീട്ടമ്മയുടെ മൃതദേഹം വീട്ടുകിണറിൽ കണ്ടെത്തി. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ പരേതനായ ടി.വി. കുഞ്ഞമ്പുവിൻ്റെ ഭാര്യ എം. ശ്യാമള (62) യാണ് മരിച്ചത്. ഇന്നലെരാത്രിയിലാണ് കാണാതായത്. ഇന്ന് പുലർച്ചെ 5.30 മണിയോടെവീടിനു സമീപത്തെ കിണറിൽ ബന്ധുക്കൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന്പയ്യന്നൂർ ഫയർ സ്റ്റേഷനിൽ നിന്നും സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മക്കൾ : ധന്യ (കോടതി ജീവനക്കാരികാസറഗോഡ് ), അമ്പിളി (ഐ. ഒ.ബി. കടന്നപ്പള്ളി ) . മരുമക്കൾ: ഗിരീഷ് ദുബായ്), മഹേഷ് (ലക്ചറർ കാസറഗോഡ് കോളേജ് ).

