പഴയങ്ങാടി: മാടായി ഉപജില്ലാ കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ആവേശകരമായ തുടക്കം. ശാസ്ത്ര മേള, ഗണിതശാസ്ത്ര മേള, പ്രവൃത്തി പരിചയ മേള, ഐ.ടി. മേള എന്നീ ഇനങ്ങളിലായി ഉപജില്ലയിലെ 96 സ്‌കൂളുകളിൽ നിന്നായി നാലായിരത്തോളം മത്സരാർത്ഥികളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം. വിജിൻ എം.എൽ.എ. നിർവഹിച്ചു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സത്യഭാമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ന് (ബുധനാഴ്ച) വൈകുന്നേരത്തോടെ മേള സമാപിക്കും.
ചടങ്ങിൽ അനൂപ് മോഹൻ, അഡ്വ. കെ.വി. രാധാകൃഷ്ണൻ, ടി.വി. ചന്ദ്രൻ, കെ.എൻ. ഗീത, റഷീദ ഒടിയിൽ, കെ. മുസ്തഫ ഹാജി, എസ്.വി.പി. സക്കീന, ഡോ. സംഗീത, സഹീദ് കായിക്കാരൻ, ബഷീർ, അബ്ദുൽ ഹമീദ്, ഡോ. രാജേഷ്, മുഹമ്മദ് ഫാറൂക്ക്, സുബൈർ, കെ. ഉഷ, ബീരാൻ, അജയൻ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

