back to top
Saturday, October 24, 2026
Homeകണ്ണൂർഇ. അഹമ്മദ് ഇന്റർനാഷണൽ കോൺഫറൻസ് 2027 പ്രതിനിധി രജിസ്ട്രേഷൻ പോർട്ടൽ ലോഞ്ച് ചെയ്തു

ഇ. അഹമ്മദ് ഇന്റർനാഷണൽ കോൺഫറൻസ് 2027 പ്രതിനിധി രജിസ്ട്രേഷൻ പോർട്ടൽ ലോഞ്ച് ചെയ്തു

കണ്ണൂർ: പാർട്ടിയാൽ വളർത്തപ്പെടുകയും പാർട്ടിയെ വളർത്തുകയും ചെയ്ത ഒരു നേതാവാണ് ഇ. അഹമ്മദ് സാഹിബെന്ന് കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. റഷീദ് അഹമ്മദ് പി പറഞ്ഞു. സ്വന്തമായി വെട്ടിയ വഴിയിലൂടെ വളർന്ന അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇനിയും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ. അഹമ്മദ് ഇന്റർനാഷണൽ കോൺഫറൻസ് 2027-ന്റെ പ്രതിനിധി രജിസ്ട്രേഷൻ പോർട്ടൽ ലോഞ്ചിങ് കണ്ണൂർ ബാഫഖി സൗധത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഇ. അഹമദ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടരി അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.

സി.ഡി.എം.ഇ.എ പ്രസിഡന്റ് അഡ്വ. പി. മഹമൂദ്, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എം. എ. കരീം, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ജലീൽ ഒതായി, അഡ്വ.എം.പി. മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു.

ഇ. അഹമ്മദ് ഫൗണ്ടേഷന്റെ ഉപഹാരം ടി എ തങ്ങൾ ഡോ. റഷീദ് അഹമ്മദിന് നൽകി

ഇബ്രാഹിംകുട്ടി തിരുവട്ടൂർ സ്വാഗതവും മഹ്മൂദ് അള്ളാംകുളം നന്ദിയും രേഖപ്പെടുത്തി.

ഇ. അഹമ്മദിന്റെ പൊതുപ്രവർത്തന-രാഷ്ട്രീയ ജീവിതവും രാജ്യാന്തര തലത്തിലെ സംഭാവനകളും അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളും പാരമ്പര്യവും പുതിയ തലമുറയിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇ. അഹമ്മദ് ഇന്റർനാഷണൽ കോൺഫറൻസ് 2027 സംഘടിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments