back to top
Tuesday, August 11, 2026
Homeകേരളംകള്ളാടി മണ്ണിടിച്ചിൽ: രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; കനത്ത മഴയിലും തെരച്ചിൽ തുടരുന്നു

കള്ളാടി മണ്ണിടിച്ചിൽ: രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; കനത്ത മഴയിലും തെരച്ചിൽ തുടരുന്നു

കള്ളാടി: കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഇന്ന് രാവിലെ പുഴയോട് ചേർന്ന ഭാഗത്ത് നിന്നാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മറ്റൊരാളുടെ മൃതദേഹം മൺകൂനയ്ക്കുള്ളിൽ നിന്നുമാണ് തെരച്ചിൽ സംഘത്തിന് ലഭിച്ചത്. ദുരന്തത്തിൽ പെട്ട ഇനി മൂന്ന് പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്.

തുരങ്കപാത നിർമ്മാണ ചുമതലയുള്ള കരാർ കമ്പനിയായ ഡി.ബി.എല്ലിലെ ജീവനക്കാരാണ് മരിച്ചവരും കാണാതായവരും. പുതുതായി കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ വൈത്തിരി ആശുപത്രിയിൽ വെച്ച് നടക്കും. അതിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് എംബാം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് വിമാനമാർഗ്ഗം കൊണ്ടുപോകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മരിച്ച മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇന്നലെ എംബാം നടപടികൾക്ക് ശേഷം കമ്പനിക്ക് കൈമാറിയിരുന്നു.

കാണാതായ ബാക്കി മൂന്ന് പേർക്കായി കഡാവർ നായകളെയും സ്പോട്ട് ലൊക്കേഷൻ ക്യാമറകളെയും ഉപയോഗിച്ച് നാല് സോണുകളായി തിരിച്ചാണ് ഇന്നും തെരച്ചിൽ നടത്തുന്നത്. എന്നാൽ പ്രദേശത്ത് പെയ്യുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ രീതിയിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും.

കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലവും ദുരിതാശ്വാസ ക്യാമ്പും മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചിരുന്നു. ജില്ലാ ഭരണകൂടവുമായി ആലോചിച്ച് അപകട മേഖലയിൽ താമസിക്കുന്ന ആളുകളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments