back to top
Monday, May 11, 2026
Homeകണ്ണൂർവളവിൽ ചേലേരി പ്രഭാത് വായനശാലയിൽ അവധിക്കാല ക്യാമ്പ് 'കളിയും കാര്യവും' സംഘടിപ്പിച്ചു

വളവിൽ ചേലേരി പ്രഭാത് വായനശാലയിൽ അവധിക്കാല ക്യാമ്പ് ‘കളിയും കാര്യവും’ സംഘടിപ്പിച്ചു

മയ്യിൽ: വളവിൽ ചേലേരി പ്രഭാത് വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ‘കളിയും കാര്യവും’ എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ശ്രീ നാരായണൻ മാസ്റ്റർ കുട്ടികൾക്കായി ക്ലാസ്സ് കൈകാര്യം ചെയ്തു.

വായനശാല പ്രസിഡന്റ് വിനോദ് പി സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ മനോജ് ഒയറ്റി അധ്യക്ഷത വഹിച്ചു. കുട്ടികളിലെ സർഗ്ഗാത്മകതയും വായനാശീലവും വളർത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മയ്യിൽ ബി.ആർ.സി അധ്യാപകരായ ധന്യ ടീച്ചർ, അശ്വതി ടീച്ചർ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങിന് ലൈബ്രേറിയൻ ശ്രീമതി മേഘ നന്ദി രേഖപ്പെടുത്തി. അവധിക്കാലം ക്രിയാത്മകമായി ചെലവഴിക്കാൻ ഇത്തരം ക്യാമ്പുകൾ ഉപകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments