back to top
Tuesday, August 25, 2026
Homeകണ്ണൂർവ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് വാർഷിക പൊതുയോഗം നാളെ; ഉച്ചയ്ക്ക് ശേഷം മയ്യിലിൽ കടകൾക്ക്...

വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് വാർഷിക പൊതുയോഗം നാളെ; ഉച്ചയ്ക്ക് ശേഷം മയ്യിലിൽ കടകൾക്ക് അവധി

മയ്യിൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും 2026-28 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മെയ് 12 ചൊവ്വാഴ്ച നടക്കും. പാവന്നൂർ ഐ.ടി.എം കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതലാണ് സമ്മേളനം ആരംഭിക്കുന്നത്.

സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മേഖല, ജില്ലാ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് മയ്യിൽ യൂണിറ്റ് പരിധിയിലെ ഏകോപനസമിതി അംഗങ്ങളുടെ സ്ഥാപനങ്ങളും കടകളും നാളെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

യൂണിറ്റിലെ മുഴുവൻ വ്യാപാരികളും കൃത്യസമയത്ത് തന്നെ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments