back to top
Tuesday, August 18, 2026
Homeകണ്ണൂർവിവാഹത്തിന് കെട്ടിയ ഫ്ലക്സ് നശിപ്പിച്ചത് ചോദ്യം ചെയ്ത യുവാവിനു കുത്തേറ്റു

വിവാഹത്തിന് കെട്ടിയ ഫ്ലക്സ് നശിപ്പിച്ചത് ചോദ്യം ചെയ്ത യുവാവിനു കുത്തേറ്റു

മഞ്ചേശ്വരം: വിവാഹത്തോടനുബന്ധിച്ച് കെട്ടിയ ഫ്ലക്സ് നശിപ്പിച്ചത് ചോദ്യം ചെയ്ത യുവാവിനെ കത്തി കൊണ്ട് കുത്തി കൊല്ലാൻശ്രമം പരാതിയിൽ പോലീസ് വധശ്രമത്തിനു കേസെടുത്തു ബേക്കൂർ ജോഡ് കല്ലു സ്വദേശി ജെ. സച്ചിൻ കുമാറിൻ്റെ (31) പരാതിയിലാണ് ബേക്കൂർ ധാരംബളയിലെ സച്ചിനെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് 1.45 മണിക്ക് ബേക്കൂർ ജോഡ് ക്കല്ലിലായിരുന്നു സംഭവം. പരാതിക്കാരൻ്റെ വിവാഹത്തോടനുബന്ധിച്ച് കെട്ടിയ ഫ്ലക്സ് നശിപ്പിച്ചത് ചോദ്യം ചെയ്തതിനു പ്രതി മുൻവിരോധം വെച്ച് കൈയിൽ കരുതിയ കത്തി കൊണ്ടു കുത്തുന്ന സമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് മിഥുൻ തടയാൻ ശ്രമിച്ചപ്പോൾ കത്തി കൊണ്ട് പരാതിക്കാരൻ്റെ വലതു കൈ തണ്ടയിൽ കുത്തേൽക്കുകയും സുഹൃത്ത് തടഞ്ഞില്ലായിരുന്നുവെങ്കിൽ കത്തി ശരീരത്തിൽ തുളഞ്ഞു കയറി മരണം വരെ സംഭവിക്കുമായിരുന്നുവെന്ന പരാതിയിലാണ് പോലീസ് വധശ്രമത്തിനു കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments