കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് സംയോജന വികസന സമിതി യോഗം പഞ്ചായത്ത് ഹാളിൽ വെച്ചു നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ റാബിസ് വാക്സിനേഷൻ (പേവിഷബാധ പ്രതിരോധം) ബോധവൽക്കരണ ക്ലാസും നടന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ ബിജു ക്ലാസ് കൈകാര്യം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി ആന്റണി എൻ, മെമ്പർ സെക്രട്ടറി ജനേഷ്, വൈസ് പ്രസിഡന്റ് വത്സൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, മുല്ലക്കൊടി ബാങ്ക് സെക്രട്ടറി ചന്ദ്രൻ, കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സുമേഷ്, സി.ഡി.എസ് മെമ്പർമാർ, എ.ഡി.എസ് ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സ്വാഗതവും അക്കൗണ്ടന്റ് ഷൈമ നന്ദിയും പറഞ്ഞു.

