ശ്രീകണ്ഠപുരം: മേഖലയിൽ തുടരുന്ന കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് കാർ തകർന്നു. കൊട്ടൂർവയലിലെ പി.കെ. യൂസഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകർന്നത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.
യൂസഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മഴയിൽ കുതിർന്ന മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.
മതിൽ പതിച്ച് കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പുലർച്ചെയായതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസങ്ങളിൽ ശ്രീകണ്ഠപുരം മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.

