back to top
Wednesday, April 22, 2026
Homeകേരളംമുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 14 ആയി; ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, മരണസംഖ്യ 14 ആയി; ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ പൂർത്തിയായി

Content: തൃശ്ശൂർ: നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരണസംഖ്യ വീണ്ടും ഉയരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ പ്രവീൺ (45) ആണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഈ മഹാദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 14 ആയി.

തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രവീണിന് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇതിനുപുറമെ ആന്തരിക രക്തസ്രാവവും ഇദ്ദേഹത്തിനുണ്ടായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടൻ തന്നെ മോർച്ചറിയിലേക്ക് മാറ്റും. ദുരന്തത്തിൽ ഇതുവരെ 14 പേരുടെ മരണം സ്ഥിരീകരിച്ചതിൽ 8 പേരെയാണ് തിരിച്ചറിഞ്ഞത്. നിലവിൽ 13 പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇതിൽ അഞ്ചുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതരുടെ ആശങ്ക. മോർച്ചറിയിൽ എത്തിച്ച ഒൻപത് മൃതദേഹങ്ങളിൽ ഏഴുപേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളത്.

അതേസമയം, അപകടസ്ഥലത്ത് ശരീരഭാഗങ്ങൾ കണ്ടെത്താനായി നടത്തിവന്ന വിശദമായ തിരച്ചിൽ ദൗത്യം പൂർത്തിയായി. എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. വെടിക്കെട്ട് നിർമ്മാണ ശാലയ്ക്ക് സമീപമുള്ള കുളത്തിൽ ഉൾപ്പെടെ വിശദമായ പരിശോധന നടത്തിയെങ്കിലും ഇവിടെ നിന്ന് ശരീരഭാഗങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് മറ്റ് ചില വസ്തുക്കൾ കണ്ടെടുത്തു. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചതിന് ശേഷം, പോലീസിന്റെ നിർദ്ദേശപ്രകാരമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments