കണ്ണൂർ:
സർക്കാർ കരാറുകാർക്ക് ഏറ്റെടുത്ത നിർമ്മാണപ്രവൃത്തികൾ പൂർത്തിയാക്കിയ വകയിൽ പതിനായിരം കോടി രൂപലഭിക്കാനുണ്ടെന്ന് കേരള ഗവ: കോൺട്രാക്ടേർസ് അസോസിയേഷൻ സംസ്ഥാന സിക്രട്ടറി സി രാജൻവാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഫലമായി ടാർ ,സ്റ്റീൽ തുടങ്ങിയ നിർമ്മാണ വസ്തുക്കൾക്ക് തൊണ്ണൂറശതമാനത്തോളമാണ് വിലവർദ്ദനവാണുണ്ടായിട്ടുള്ളത്. ദേശീയ പാത അതോറിറ്റിയും വിവിധ സംസ്ഥാന സർക്കാറുകളും കരാറുകാർക്കുണ്ടാകുന്ന നഷ്ടം നികത്താൻ ഉത്തരവുകളിറക്കിയെങ്കിലും കേരള സർക്കാർ മാത്രം യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും തന്മൂലം റോഡ് – കെട്ടിട നിർമ്മാണങ്ങൾ സ്തംഭിച്ചിരിക്കയാണെ ന്നിവർ പറഞ്ഞു.
അനുകൂല തീരുമാനങ്ങൾപുതിയ സർക്കാറിൽ നിന്ന് ഉണ്ടാവണമെന്നുംതിരുവനന്തപുരത്ത് മെയ് 20 ന് ചേരുന്ന കൺവെൻഷനിൽ വെച്ച് ഇക്കാര്യം സർക്കാറിനോടാവശ്യപ്പെടുമെന്നും ഫലമുണ്ടായില്ലെങ്കിൽ സമര മുൾപ്പെടെഭാവി പരികൾ തീരുമാനിക്കുമെന്നും ഇവർ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് സുനിൽ പോള, പി ഐ രാജീവ്,ഇഷമൽ , കെ പി ആഷിഖ് എന്നാ വരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

