back to top
Monday, May 11, 2026
Homeകണ്ണൂർലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് റിട്ട. പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു; ഇടിച്ച ലോറി നാട്ടുകാർ പിടികൂടി

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് റിട്ട. പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു; ഇടിച്ച ലോറി നാട്ടുകാർ പിടികൂടി

പയ്യന്നൂർ: ദേശീയപാതയിൽ കരിവെള്ളൂർ ആണൂരിൽ കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഏച്ചിക്കൊവ്വലിലെ റിട്ട. പഞ്ചായത്ത് ജീവനക്കാരൻ പി.വി. കൃഷ്ണൻ (75) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.45-ഓടെ ആണൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിലിക്കോട് മുൻ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. പ്രസന്നയാണ് ഭാര്യ.

അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെ കരിവെള്ളൂർ ഓണക്കുന്നിൽ വെച്ച് നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിന് കൈമാറി. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

മക്കൾ: പ്രിയ (കൊടക്കാട് സർവ്വീസ് സഹകരണ ബാങ്ക്), പ്രകാശൻ, പ്രിയേഷ് (ആയുർവേദ ഫിസിയോതെറാപ്പിസ്റ്റ്).

മരുമക്കൾ: പി.വി. പുഷ്പരാജ്, അപർണ.

സഹോദരങ്ങൾ: മീനാക്ഷി, രമണി, ഉഷ, പരേതരായ നാരായണൻ, രവീന്ദ്രൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments