back to top
Thursday, November 12, 2026
Homeഅന്താരാഷ്ട്രംയു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി മാധ്യമ ലേഖനം: ബാലറ്റും വേഗത്തിലുള്ള വോട്ടെണ്ണലും ചർച്ചയാകുമ്പോൾ

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി മാധ്യമ ലേഖനം: ബാലറ്റും വേഗത്തിലുള്ള വോട്ടെണ്ണലും ചർച്ചയാകുമ്പോൾ

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് (നവംബർ 3) നടത്തിയത്. പേപ്പർ ബാലറ്റിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം അതിവേഗം പുറത്തുവന്നത് ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും രാഷ്ട്രീയ നിരീക്ഷകരിലും കൗതുകമുണർത്തിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലാണ് (EVM) വോട്ടെടുപ്പ് നടക്കാറുള്ളത്. ചിലയിടങ്ങളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുമ്പോൾ ഫലം പുറത്തുവരാൻ ദിവസങ്ങളെടുക്കാറുള്ളപ്പോഴാണ് യു.എസിൽ ഇത്രയും വേഗത്തിൽ ഫലം പുറത്തുവന്നത്.

പത്ത് കോടിയിലധികം വോട്ടുകൾ

435 അംഗ അമേരിക്കൻ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ സീറ്റുകളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ തിരഞ്ഞെടുക്കുന്നതിനുമായാണ് യു.എസിൽ നവംബർ മൂന്നിന് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പ് തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നതിനാൽ ദശലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം വോട്ട് രേഖപ്പെടുത്തിയിരുന്നു. ആകെ 10 കോടിയിലധികം ആളുകളാണ് ഇത്തവണത്തെ ഇടക്കാല തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.

വോട്ടെണ്ണൽ വേഗതയ്ക്ക് പിന്നിലെ രഹസ്യം

വോട്ടേഖ രേഖപ്പെടുത്താൻ പേപ്പർ ബാലറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും വോട്ടെണ്ണലിന് അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിക്കുന്നുവെന്നതാണ് വേഗതയ്ക്ക് കാരണം. പതിനായിരക്കണക്കിന് തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലാണ് അധികൃതർ വോട്ടുകൾ എണ്ണുന്നത്. സ്കാനറുകൾ ഉള്ള യന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ബാലറ്റുകളിലെ സ്ഥാനാർത്ഥിയുടെ പേരിന് അടുത്തുള്ള വൃത്തത്തിലോ ബോക്സിലോ വോട്ടർമാർ അടയാളം രേഖപ്പെടുത്തുന്ന രീതിയാണ് അമേരിക്കയിലുള്ളത്.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മണിക്കൂറിൽ ആയിരക്കണക്കിന് ബാലറ്റ് പേപ്പറുകൾ പ്രോസസ്സ് ചെയ്യാൻ ശേഷിയുള്ള അതിവേഗ സ്കാനിംഗ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറിജിനൽ ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യും. റീക്കൗണ്ടിങ്ങോ ഓഡിറ്റോ തർക്കമോ ഉണ്ടായാൽ പരിശോധിക്കുന്നതിന് വേണ്ടിയാണിത്.

കൂടാതെ, വോട്ടെടുപ്പ് ദിവസത്തിന് മുൻപുതന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നു എന്നതാണ് മറ്റൊരു കാരണം. തപാൽ മാർഗ്ഗമോ മുൻകൂട്ടിയോ വോട്ട് രേഖപ്പെടുത്തിയവരുടെയും വിവരങ്ങൾ പരിശോധിക്കുക, ഒപ്പുകൾ സ്ഥിരീകരിക്കുക, കവറുകൾ തുറക്കുക എന്നിവ നേരത്തെ തന്നെ നടത്താൻ സാധിക്കുന്നതിനാൽ വോട്ടെടുപ്പ് കഴിഞ്ഞയുടൻ ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ സാധിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments