back to top
Thursday, November 12, 2026
Homeഅന്താരാഷ്ട്രംയു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗം; സെനറ്റും ജനപ്രതിനിധി സഭയും പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾ, ഇടക്കാല തിരഞ്ഞെടുപ്പിൽ...

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗം; സെനറ്റും ജനപ്രതിനിധി സഭയും പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾ, ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് കനത്ത തിരിച്ചടി

വാഷിംഗ്ടൺ: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിന് കനത്ത തിരിച്ചടി നൽകി ഡെമോക്രാറ്റിക് പാർട്ടിയുടെ വൻ മുന്നേറ്റം. മിക്ക സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കൻസിനെ മറികടന്ന ഡെമോക്രാറ്റുകൾ, സെനറ്റിന് പുറമെ ജനപ്രതിനിധി സഭയുടെയും നിയന്ത്രണം ഉറപ്പിച്ചു കഴിഞ്ഞു.

തിരഞ്ഞെടുപ്പ് ചിത്രങ്ങൾ:

 സെനറ്റ്: ആകെ 100 സീറ്റുകളിൽ ഡെമോക്രാറ്റുകൾ 52 സീറ്റുകൾ നേടി നിർണായക ഭൂരിപക്ഷം ഉറപ്പിച്ചു. നിലവിൽ 41 സീറ്റുകളുമായി റിപ്പബ്ലിക്കൻ പാർട്ടി പിന്നിലാണ് (7 സീറ്റുകളുടെ ഫലം കൂടി വരാനുണ്ട്). മുൻപ് 53 സീറ്റുകളോടെ റിപ്പബ്ലിക്കൻ പാർട്ടിക്കായിരുന്നു സെനറ്റിൽ മേധാവിത്തമുണ്ടായിരുന്നത്.

 ജനപ്രതിനിധി സഭ (House): ഡെമോക്രാറ്റുകൾ 180 സീറ്റുകളിൽ മുന്നേറുമ്പോൾ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് 107 സീറ്റുകളിലാണ് ലീഡുള്ളത്. (148 സീറ്റുകളുടെ ഫലം കൂടി വരാനുണ്ട്).

പ്രധാന അട്ടിമറികളും ഫലങ്ങളും:

 കാൻസസ് സെനറ്റ് പോരാട്ടം: നൂറു വർഷത്തോളം തുടർച്ചയായി റിപ്പബ്ലിക്കൻ നേതാക്കളെ മാത്രം വിജയിച്ചുപോന്ന കാൻസിൽ ഇക്കുറി ഡെമോക്രാറ്റിക് പാർട്ടിയുടെ ആദം ഹാമിൽട്ടൺ വൻഭൂരിപക്ഷത്തോടെ വിജയിച്ചു കയറി. ഇത് റിപ്പബ്ലിക്കൻസിന്റെ ജനപിന്തുണ നഷ്ടപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ്.

 ഒഹായോ ഗവർണർ തിരഞ്ഞെടുപ്പ്: ഒഹായോയിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പരാജയപ്പെട്ടു.

 ചരിത്ര വിജയങ്ങൾ: അമേരിക്കയിലെ ആദ്യ കറുത്ത വർഗക്കാരിയായ ഗവർണറായി ജോർജിയയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കെയ്ഷ ലാൻസ് വിജയിച്ചു. ടെക്‌സാസിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഗിന ഹിൻജോസ 52% വോട്ടോടെ വിജയം നേടി (നിലവിലുള്ള ഗവർണർ ഗ്രെഗ് ആബട്ട് 46% വോട്ടാണ് നേടിയത്).

 ജോർജിയ, നോർത്ത് കരോലിന, ന്യൂ ഹാംഷെപ്യർ എന്നീ സംസ്ഥാനങ്ങളിലെ സെനറ്റ് മത്സരങ്ങളിലും ഡെമോക്രാറ്റിക് പാർട്ടി വിജയം ആവർത്തിച്ചു.

ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത ആഘാതമേൽപ്പിക്കുന്നതാണ് പുറത്തുവരുന്ന മുഴുവൻ ഫലങ്ങളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments