back to top
Thursday, November 12, 2026
Homeകേരളംജി.എൻ.എ കരാർ: പുറത്തുവന്നത് വൻകൊള്ള; മുഖ്യമന്ത്രിയുടെ പങ്ക് പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിണറായി വിജയൻ

ജി.എൻ.എ കരാർ: പുറത്തുവന്നത് വൻകൊള്ള; മുഖ്യമന്ത്രിയുടെ പങ്ക് പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിണറായി വിജയൻ

സംസ്ഥാനത്ത് അമിത നിരക്കിൽ വൈദ്യുതി കരാറുണ്ടാക്കി വൻ കൊള്ള നടത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് വൻ അഴിമതിക്ക് കളമൊരുക്കിയ നടപടിയാണിത്. ഒടുവിൽ സർക്കാറിന് ഹാലേലൂയ പാടുന്ന മാധ്യമങ്ങൾക്ക് പോലും ഇതിനെ എതിർക്കേണ്ടതായി വന്നു.

വൈദ്യുതിയുടെ യഥാർത്ഥ ആവശ്യകത വിലയിരുത്തേണ്ടത് കെ.എസ്.ഇ.ബിയാണ്. എന്നാൽ കെ.എസ്.ഇ.ബിയെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിയാണ് കാര്യങ്ങൾ നടപ്പിലാക്കിയത്. വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്ന സണ്ണി ജോസഫ് എന്ന മന്ത്രിക്കുപോലും ഈ കരാറിൽ പങ്കില്ലെന്ന സ്ഥിതിയുണ്ടായി. ജി.എൻ.എ എന്ന പ്ലാറ്റ്‌ഫോമുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ബന്ധപ്പെടുകയായിരുന്നു.

ഡിസംബറിലേക്ക് അടുക്കുമ്പോഴും സംസ്ഥാനത്ത് യാതൊരുവിധ വൈദ്യുതി പ്രതിസന്ധിയുമില്ലെന്ന് വ്യക്തമാണ്. കെ.എസ്.ഇ.ബി ചെയർമാനും എം.ഡിയും വൈദ്യുതി മന്ത്രിയും തമ്മിൽ കൈമാറിയ രേഖകൾ പുറത്തുവരികയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് സർക്കാർ കരാറിൽ നിന്ന് പിന്മാറിയത്. പ്രതിപക്ഷവും മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചതോടെ നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് പറഞ്ഞ് താൽക്കാലികമായി മരവിപ്പിക്കാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.

കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ച് വൻ അഴിമതിക്ക് കളമൊരുക്കിയതിന് പിന്നിലെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്ന് പുറത്തുവരണം. വകുപ്പ് മന്ത്രിയെപ്പോലും ഒഴിവാക്കി എടുത്ത തീരുമാനങ്ങൾക്ക് പിന്നിലെ താൽപര്യങ്ങൾ എന്താണെന്നും ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ നിർദേശം പരിശോധിക്കാതെ അധിക സാമ്പത്തിക ബാധ്യത വരുത്തിവെച്ചതിന്റെ ഉദ്ദേശം എന്താണെന്നും സർക്കാർ വ്യക്തമാക്കണം. കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സർക്കാർ ഉടനടി പുറത്തുവിടണം. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് ഉൾപ്പെടെ സമഗ്രമായി പരിശോധിക്കാൻ സിറ്റിങ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments