തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ മയ്യിൽ ചെക്യാട്ട് കാവ് സ്വദേശിനി സി. പുഷ്പലതയ്ക്കാണ് നായയുടെ കടിയേറ്റത്. ദേശീയ പാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.
മണിക്കൂറുകൾക്ക് മുൻപ് ഇതേ സ്ഥലത്ത് വെച്ച് കുറുമാത്തൂർ സ്വദേശിനി പി. കവിതയ്ക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു. നഗരത്തിലെ തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

