back to top
Wednesday, May 27, 2026
Homeകണ്ണൂർസംസ്ഥാനത്ത് എസ്.എസ്.എൽ.സി ഫലം ഇന്ന് വൈകിട്ട് മൂന്നിന്; പരീക്ഷാഫലം പ്രഖ്യാപിക്കുക വിദ്യാഭ്യാസ സെക്രട്ടറി

സംസ്ഥാനത്ത് എസ്.എസ്.എൽ.സി ഫലം ഇന്ന് വൈകിട്ട് മൂന്നിന്; പരീക്ഷാഫലം പ്രഖ്യാപിക്കുക വിദ്യാഭ്യാസ സെക്രട്ടറി

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന എസ്.എസ്.എൽ.സി (SSLC) പരീക്ഷാ ഫലം ഇന്ന് (മെയ് 15) വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സംസ്ഥാനത്തെ 4.18 ലക്ഷം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. എസ്.എസ്.എൽ.സിക്ക് പുറമെ ടി.എച്ച്.എസ്.എൽ.സി (THSLC), എസ്.എസ്.എൽ.സി ഹിയറിംഗ് ഇമ്പയേർഡ് (Hearing Impaired), എ.എച്ച്.എസ്.എൽ.സി (AHSLC) എന്നീ പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും.

ഫലം പ്രഖ്യാപിക്കുന്നത് വിദ്യാഭ്യാസ സെക്രട്ടറി

സാധാരണയായി സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളതെങ്കിലും ഇത്തവണ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫാണ് ഫലപ്രഖ്യാപനം നടത്തുന്നത്. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്ത സാഹചര്യത്തിലും, ഫലപ്രഖ്യാപനം നീട്ടിവെക്കാൻ സാധിക്കാത്തതുകൊണ്ടുമാണ് ഈ മാറ്റം. പുതിയ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയാകും പ്ലസ് ടു ഫലം പ്രഖ്യാപിക്കുകയെന്നാണ് സൂചന.

വിജയശതമാനം കുറഞ്ഞേക്കും?

പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വന്ന ശേഷമുളള ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലമാണ് ഇന്ന് വരുന്നത്. ചോദ്യനിലവാരം മുൻവർഷങ്ങളേക്കാൾ ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും, മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (A+) നേടുന്നവരുടെ എണ്ണവും കുറയാൻ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കഴിഞ്ഞ വർഷം 99.5% ആയിരുന്നു സംസ്ഥാനത്തെ വിജയശതമാനം.

ഫലം എളുപ്പത്തിൽ അറിയാൻ:

ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം’, ‘സഫലം (Saphalam)’ എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ ഫലം അറിയാം. ഇതിന് പുറമെ 9188619958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘RESULT’ എന്ന് ടൈപ്പ് ചെയ്ത‌് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പി.ഡി.എഫ് (PDF) രൂപത്തിൽ ലഭ്യമാകും.

എസ്.എസ്.എൽ.സി ഫലം അറിയാൻ താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക:

www.results.kerala.gov.in

www.examresults.kerala.gov.in

www.prd.kerala.gov.in

https://kbpe.kerala.gov.in/

https://results.digilocker.gov.in/

https://sslcexam.kerala.gov.in/

https://thslcexam.kerala.gov.in/thslc/

https://sslchiexam.kerala.gov.in/

https://thslchiexam.kerala.gov.in/

https://ahslcexam.kerala.gov.in/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments