back to top
Friday, April 17, 2026
Homeകണ്ണൂർകലാലയങ്ങൾ അറവുശാലകളാകരുത്; നിതിൻ്റെ മരണത്തിൽ എസ്.എഫ്.ഐ പ്രകടനവും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു

കലാലയങ്ങൾ അറവുശാലകളാകരുത്; നിതിൻ്റെ മരണത്തിൽ എസ്.എഫ്.ഐ പ്രകടനവും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു

കണ്ണൂർ: “മാനേജ്മെന്റും അധ്യാപകരും മനുഷ്യത്വ വിരുദ്ധരാകുമ്പോൾ കലാലയങ്ങൾ അറവുശാലകളായി മാറുന്നു” എന്ന മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, ഇനിയൊരു നിതിൻ ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച പ്രകടനം കാൽടെക്സിൽ അവസാനിച്ചു. തുടർന്ന് നടന്ന ജാഗ്രതാ സദസ്സ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഖില ടി.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആദർശ് ടി.പി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോയൽ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം സ്വാതി പ്രദീപൻ, വൈഷ്ണവ് കെ.എം, അശ്വന്ത് എം എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments