back to top
Friday, April 24, 2026
Homeകണ്ണൂർപെരളശ്ശേരി രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിൽ നവീകരണ കലശം ഏപ്രിൽ 25 മുതൽ

പെരളശ്ശേരി രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിൽ നവീകരണ കലശം ഏപ്രിൽ 25 മുതൽ

കണ്ണൂർ: പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം ഏപ്രിൽ 25 മുതൽ 29 വരെ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ഡോ. വി.ആർ. മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തോളമായി ക്ഷേത്രത്തിൽ നവീകരണ ദ്രവ്യ കലശവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ഏകദേശം 35 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. ക്ഷേത്രം ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പടിക്കുകയും, അനുബന്ധഭാഗങ്ങൾ പിച്ചളയിൽ പൊതിയുകയും ചെയ്തതുൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്.

ക്ഷേത്രം തന്ത്രി എടക്കാട് മുല്ലപ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പത്തോളം വൈദിക ബ്രാഹ്മണർ ചേർന്നാണ് കലശ കർമ്മങ്ങൾ നിർവ്വഹിക്കുന്നത്. ഏപ്രിൽ 29 ന് നടക്കുന്ന ബ്രഹ്മ കലശാഭിഷേകത്തോടെ ചടങ്ങുകൾ പൂർത്തിയാകും. നവീകരണ കലശത്തോടനുബന്ധിച്ച് 28, 29 തീയതികളിൽ ഉച്ചയ്ക്ക് പ്രസാദസദ്യയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ വി.കെ. മാധവൻ നമ്പ്യാർ, വി.സി. മോഹനൻ മാസ്റ്റർ, സി. ഉണ്ണികൃഷ്ണൻ, വി.ആർ. രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments