back to top
Thursday, July 30, 2026
Home Blog Page 47

പോലീസിനെ ആക്രമിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ യുവാവ് അറസ്റ്റിൽ



കാഞ്ഞങ്ങാട്. ചൂതാട്ട സംഘത്തെ പിടികൂടിയ പോലീസ് സംഘത്തെ കാർ കുറുകെയിട്ട് തടയുകയും പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കാസറഗോട്ടെ സ്വകാര്യാശുപത്രിയിലെ ജീവനക്കാരനായ യുവാവ് പിടിയിൽ.  കാഞ്ഞങ്ങാട് പടന്നക്കാട് കൃഷ്ണപിള്ള നഗറിലെ ടി.വി. സുരേശനെ (48) യാണ് എസ്. ഐ. സി പി  ജിജേഷും സംഘവും അറസ്റ്റു ചെയ്തത് . ഇന്നലെ വൈകുന്നേരം 3 മണിയോടെ പടന്നക്കാട്ടെ ബേക്കൽ ക്ലബ്ബ് കോമ്പൗണ്ടിനകത്ത് വെച്ചാണ് സംഭവം പോലീസ് വാഹനത്തിനു കുറുകെ പ്രതി ഓടിച്ച കെ എൽ 04. എ.വി. 6090 നമ്പർ കാർ ഉപയോഗിച്ച് തടസ്സപ്പെടുത്തുകയും പോലീസുകാരായ രാ ഹുൽ, രജീഷ് കാട്ടാമ്പള്ളി, വിപി റമീസ് എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി. പോലീസിനെ ആക്രമിച്ചതിന്നും ഔദ്യോഗികകൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഇന്നു ഹാജരാക്കും.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സംഘർഷ സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കംപയ്യന്നൂരിൽ നൂറോളം നിരീക്ഷണ കാമറകൾ




പയ്യന്നൂർ: നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന്  നിരവധി രാഷ്‌ട്രീയ അക്രമ സംഭവങ്ങളുണ്ടായ പയ്യന്നൂരിലും  പരിസരങ്ങളിലുമായി നൂറോളം നിരീക്ഷണ ക്യാമറകൾ പോലീസ്
സ്ഥാപിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം റൂറൽ
ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ 60 ഓളം പ്രധാന കേന്ദ്രങ്ങളിൽ നൂറോളം കാമറകളാണ് സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസംഎൽഐസി ജംഗ്ഷൻ, പോലീസ് ഗ്രൗണ്ട്, ബൈപാസ് ജംഗ്ഷൻ, കെ എസ് ആർ. ടിസി, പയ്യന്നൂർ ടൗൺ ,സെൻട്രൽ ബസാർ എന്നിവിടങ്ങളിലായി 30 ഓളം കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. മാർക്കറ്റ് റോഡ്,ബി കെ എം ജംങ്ഷൻ, കോത്തായി മുക്ക്, കണ്ടോത്ത്, വെള്ളൂർ എന്നിവിടങ്ങളിലായി കാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ്
ഫലപ്രഖ്യാപനത്തെ തുടർന്ന് പ്രദേശത്ത്  സംഘർഷ സാധ്യതയു ണ്ടെന്ന സ്റ്റേറ്റ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിൽ സ്ഥാപിക്കുന്ന നിരീക്ഷണ കാമറകൾ താൽക്കാലികമായാണ് സ്ഥാപിക്കുന്നതെന്നാണ് പോലീസിൽ നിന്ന് അറിയാൻ കഴിഞ്ഞത്.