back to top
Friday, June 12, 2026
Homeകണ്ണൂർകൊടിമരത്തിനുകീഴിൽ ചീട്ടുകളി ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു

കൊടിമരത്തിനുകീഴിൽ ചീട്ടുകളി ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ചു

പയ്യാവൂർ: കൊടിമരത്തിനു കീഴിലുള്ള ചീട്ടുകളി ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ മർദ്ദിച്ച നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. പയ്യാവൂർ പാലയാട് സ്വദേശി സി എം രാജേഷ് കുമാറിൻ്റെ (43) പരാതിയിലാണ് പയ്യാവൂർ പാലയാട് സ്വദേശികളായ ചോളമാക്കൽ മനോജ്, പുതുകുടി രാജൻ, മുതിരക്കൽ ഷിജു, കളരിക്കൽ തങ്കൻ എന്നിവർക്കെതിരെ കേസെടുത്തത്. 16 ന് ഉച്ചയ്ക്ക് 2.45 മണിക്ക് പാലയാട് കുരിശുപള്ളിക്ക് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വെച്ചാണ് സംഭവം ഒന്നാം പ്രതി പരാതിക്കാരനെ തോർത്തു മുണ്ടു കൊണ്ടു കഴുത്തിനു വട്ടം പിടിച്ചു വടികൊണ്ട് മുതുകത്തും വലതു കണ്ണിനും അടിക്കുകയും രണ്ടാം പ്രതി കൊല്ലടാ കൊല്ല് എന്നു പറഞ്ഞ് കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും മുഖത്തും നെഞ്ചത്തും ചവിട്ടുകയും കാലുകൊണ്ട് ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments