back to top
Wednesday, April 22, 2026
Homeകണ്ണൂർറൂറൽ എസ്.പി യെ അപമാനിക്കും വിധം വീഡിയോ യുട്യൂബിൽ പ്രചരിപ്പിച്ചതിന് കേസ്

റൂറൽ എസ്.പി യെ അപമാനിക്കും വിധം വീഡിയോ യുട്യൂബിൽ പ്രചരിപ്പിച്ചതിന് കേസ്

പഴയങ്ങാടി: റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഫോട്ടോ പ്രദർശിപ്പിച്ച് അശ്ലീല ഭാഷയിൽ ഹിന്ദിയിലും മലയാളത്തിലും ചീത്തവിളിക്കുന്ന വീഡിയോ റിക്കാർഡ് ചെയ്ത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപമാനിച്ചുവെന്ന പഴയങ്ങാടി എസ്.ഐ കെ. ഷുഹൈബിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു. മാട്ടൂൽ സെൻട്രലിൽ ഷോപ്പ് നടത്തുന്ന മാട്ടൂൽ ബീച്ച് റോഡിലെ ഷക്കീറിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. യുട്യൂബ് വഴി ഹിന്ദിയിലും മലയാളവും ഇടകലർന്ന അശ്ലീല ഭാഷയിൽ ചീത്തവിളിച്ച് യുവാവ് പ്രചരിപ്പിക്കുകയായിരുന്നു. മനപ്പൂർവ്വം റൂറൽ ജില്ലാ പോലീസ് മേധാവിയെ അപമാനിക്കുന്നതരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments