back to top
Friday, June 12, 2026
Homeചരമവാർത്തദുബായിൽ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായിൽ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായ്: സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

ജസീൽ താമസിക്കുന്ന ദുബായിലെ മുറിയിൽ കൂടെയുള്ള സുഹൃത്തുക്കൾ തമ്മിൽ എന്തോ വിഷയത്തിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ തർക്കം പരിഹരിക്കാനും സുഹൃത്തുക്കളെ സമാധാനിപ്പിക്കാനും ജസീൽ ഇടപെടുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ജസീലിന് കുത്തേറ്റതെന്നാണ് നിലവിൽ ലഭിക്കുന്ന പ്രാഥമിക വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments