കൊണ്ടോട്ടി: പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പാലക്കാട് സ്വദേശികളായ ട്രാവലർ ഡ്രൈവർ രാജേഷ്, രമണി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ട്രാവലറും എതിർവശത്തുനിന്നെത്തിയ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്നവർ പാലക്കാട് സ്വദേശികളാണെന്നാണ് വിവരം. അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

