back to top
Tuesday, June 23, 2026
Homeകണ്ണൂർ "ഭരണം കിട്ടിയതിന്റെ പേരിൽ എന്തും കാണിക്കാമെന്ന് കരുതേണ്ട"; കെ.എസ്.യു അതിക്രമത്തിനെതിരെ കെ.കെ. രാഗേഷ്

 “ഭരണം കിട്ടിയതിന്റെ പേരിൽ എന്തും കാണിക്കാമെന്ന് കരുതേണ്ട”; കെ.എസ്.യു അതിക്രമത്തിനെതിരെ കെ.കെ. രാഗേഷ്

കണ്ണൂർ: വ്യവസ്ഥാപിതമായ പരീക്ഷാ നടത്തിപ്പും നിയമനവും കാറ്റിൽപറത്തി എന്ത് അരാജകത്വവും കാണിക്കാമെന്ന ധാരണ ഭരണം കിട്ടിയതിന്റെ പേരിൽ കോൺഗ്രസിനും പോഷക സംഘടനകൾക്കും ഉണ്ടാകേണ്ടതില്ലെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘത്തിൽ നിയമനത്തിനായുള്ള പരീക്ഷ കെ.എസ്.യുക്കാർ ബോധപൂർവ്വം തടസ്സപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഘം സെക്രട്ടറിയെയും പരീക്ഷാ നടത്തിപ്പുകാരെയും കയ്യേറ്റം ചെയ്ത് ചോദ്യപേപ്പറുകൾ കീറിയെറിഞ്ഞ കെ.എസ്.യു പ്രവർത്തകരുടെ നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾക്ക് രാഷ്ട്രീയ നേതൃത്വവും ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ മാർച്ച് 14-ന് രണ്ട് പത്രങ്ങളിൽ ചട്ടപ്രകാരം പരസ്യം നൽകിയാണ് സൊസൈറ്റി നിയമന നടപടി തുടങ്ങിയതെന്ന് രാഗേഷ് വ്യക്തമാക്കി. യോഗ്യരായവർക്കെല്ലാം രജിസ്റ്റേർഡ് തപാലിൽ ഹാൾടിക്കറ്റും അയച്ചിരുന്നു. സഹകരണ വകുപ്പിന്റെ അനുമതിയുള്ള ഏജൻസിയാണ് പരീക്ഷ നടത്തിയത്. എന്നാൽ, ഹാൾ ടിക്കറ്റില്ലാതെ പരീക്ഷാ ഹാളിലിരുന്നയാളോട് ഓഫീസുമായി ബന്ധപ്പെടാൻ ആവശ്യപ്പെട്ടപ്പോഴാണ് കെ.എസ്.യുക്കാർ സംഘടിതമായി എത്തി ബഹളമുണ്ടാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. നാട്ടിലെ വ്യവസ്ഥാപിതമായ എല്ലാ രീതികളും അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും കെ.കെ. രാഗേഷ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments