back to top
Tuesday, May 12, 2026
Homeകണ്ണൂർസംഗീത ആലാപന രംഗത്തെ മികവിന് സ്റ്റാർ സിംഗർ നിരുപം സായി വീണ്ടും അംഗീകാര നിറവിൽ

സംഗീത ആലാപന രംഗത്തെ മികവിന് സ്റ്റാർ സിംഗർ നിരുപം സായി വീണ്ടും അംഗീകാര നിറവിൽ

തൃക്കരിപ്പൂർ:ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ
‘ കൈരളി കലാരത്ന’ അവാർഡ് തൃക്കരിപ്പൂർ സ്വദേശി നിരുപം സായി ഏറ്റു വാങ്ങി .
സംഗീത ആലാപന രംഗത്ത് കാഴ്ചവച്ച ശ്രദ്ധേയമായ പ്രകടനമാണ് യുവവാഗ്ദാനമായ നിരുപമിനെ നേട്ടത്തിന് അർഹനാക്കിയത് .
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാക്ട വൈസ് ചെയർമാൻ പി .കെ ബാബുരാജിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി .

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം , ലളിത സംഗീതം എന്നീ സംഗീത മത്സരങ്ങളിൽ തുടർച്ചയായി 4 തവണ മികച്ച പ്രകടനത്തോടെ A grade നേടിയിട്ടുണ്ട്. സംസ്ഥാനസ്‌കൂൾ തലത്തിലും , യൂണിവേഴ്സിറ്റി തലത്തിലും ലഭിച്ച ഒന്നാം സ്ഥാനവും, ഏഷ്യാനെറ്റ് ‘ സ്റ്റാർ സിംഗർ’ , സി കേരളം ‘സരിഗമപ ‘എന്നീ റിയാലിറ്റി ഷോ , സോഷ്യൽ മീഡിയ തുടങ്ങിയ വയിൽ നേടിയെടുത്ത ജനപ്രീതിയും, കേരളോത്സവം സംസ്ഥാന തല മത്സരം, സംസ്ഥാനതല ലൈബ്രറി കലോത്സവം തുടങ്ങിയവയിൽ നേടിയ വിജയങ്ങളും നിരുപമിനെ തൻ്റെ സംഗീത യാത്രയിൽ ഏറെ ശ്രദ്ധേയനാക്കി .

ഗായകനും , സംഗീതാദ്ധ്യാപകനുമായ അച്ഛൻ രാജേഷ് തൃക്കരിപ്പൂരിൽ നിന്നാണ്
സംഗീതം അഭ്യസിക്കുന്നത് . ഇപ്പോൾ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.

അനുജൻ നയൻസായിയും ചേട്ടനെ പോലെ വിവിധ മത്സരങ്ങളിൽ ഒന്നാമനായെത്തിയ മികച്ച ഗായകനാണ് .
അമ്മ പ്രജില കണ്ണപുരം ദാറുൽ ഈമാൻ സ്‌കൂളിലെ അധ്യാപികയാണ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments