back to top
Monday, May 11, 2026
Homeകണ്ണൂർതലശ്ശേരി കൊടുവള്ളിയിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തലശ്ശേരി കൊടുവള്ളിയിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തലശ്ശേരി: ദേശീയ പാതയിൽ കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ധർമടം ചാത്തോടം സ്വദേശി റാഷിഫ് (42) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റാഷിഫ്. കൊടുവള്ളിയിൽ വെച്ച് റാഷിഫ് സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് റാഷിഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments