back to top
Friday, October 23, 2026
Homeകണ്ണൂർമാഹിയിലേക്ക് കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ തീർത്ഥാടന സർവീസ് ആരംഭിച്ചു; എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഫ്ലാഗ് ഓഫ്...

മാഹിയിലേക്ക് കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ തീർത്ഥാടന സർവീസ് ആരംഭിച്ചു; എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു

പെരുമ്പടവ്: പ്രശസ്തമായ മാഹി പള്ളി പെരുന്നാളിനോടനുബന്ധിച്ച് തളിപ്പറമ്പ് എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ തീർത്ഥാടന പാക്കേജ് സർവീസിന് തുടക്കമായി. പെരുമ്പടവ് ടൗണിൽ നടന്ന ചടങ്ങിൽ എം.എൽ.എ. ടി.കെ. ഗോവിന്ദൻ മാസ്റ്റർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ, മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാൽ, പെരുമ്പടവ് സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജോർജ് തൈക്കുന്നുംപുറം, പഞ്ചായത്ത് മെമ്പർ ജെയ്സൺ പുത്തേട്ട് തുടങ്ങിയവർ സംസാരിച്ചു. പെരുമ്പടവിലെ സുരേഷ് കോളിയാട്ടാണ് ഇന്നത്തെ സർവീസ് സ്പോൺസർ ചെയ്തത്.

യാത്രാ വിവരങ്ങൾ:

 റൂട്ട്: ഒക്ടോബർ 5 മുതൽ 22 വരെ ദിവസേന രാവിലെ 8 മണിക്ക് പെരുമ്പടവിൽ നിന്നും ആരംഭിച്ച് ചപ്പാരപ്പടവ്, ചാണോക്കുണ്ട്, ഒടുവള്ളി, തളിപ്പറമ്പ്, മയ്യിൽ, ചാലോട് വഴി തലശ്ശേരിയിലൂടെ മാഹി പള്ളിയിൽ എത്തിച്ചേരും.

 മുഴപ്പിലങ്ങാട് ബീച്ച് സന്ദർശനം: വൈകിട്ട് 3 മണിക്ക് മാഹിയിൽ നിന്നും തിരിക്കുന്ന വാഹനം ഇന്ത്യയിലെ തന്നെ ഏക ഡ്രൈവിംഗ് ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിച്ചാണ് തിരികെ പെരുമ്പടവിൽ എത്തുക.

 പ്രത്യേകത: ദിവസേനയുള്ള ഈ സർവീസുകൾ വ്യക്തികൾക്കും സംഘടനകൾക്കും ആവശ്യാനുസരണം ഏറ്റെടുത്ത് നടത്താനുള്ള (Chartered/Booking) സൗകര്യവുമുണ്ട്.

ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പറുകൾ:

 9497007857

 8089463675

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments