പയ്യന്നൂർ: കെ എസ്ആർടിസിഓഫീസിൽ അതിക്രമിച്ച് കയറി വാതിലടച്ച് ഉദ്യോഗസ്ഥനെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. പയ്യന്നൂർ ഡിപ്പോയിലെ അസി. ട്രാൻസ്പോർട്ട് ഓഫീസർ ആലപ്പുഴ ചേർത്തല അരൂർ സ്വദേശി ആൽവിൻ ടി. സേവ്യരുടെ പരാതിയിലാണ് ഡിപ്പോയിലെ ഡ്രൈവർ പി. ജയകുമാറിനെതിരെ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഏപ്രിൽ 20നു രാവിലെ 11 മണിക്ക് പെരുമ്പയിലെ കെ എസ്. ആർ. ടി. സി ഡിപ്പോയിലെ പരാതിക്കാരൻ്റെ ഓഫീസിൽ കയറിയപ്രതി കത്തി കാട്ടി ആക്രമിക്കാൻ ശ്രമിക്കുകയും . പിന്നീട് ഉച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും ഓഫീസിൽ കയറി വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ജോലി സമയത്ത് തുടർച്ചയായി ഉണ്ടാക്കിയ അപകടങ്ങളും മോശം പെരുമാറ്റവും പരാതിക്കാരൻ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ടുചെയ്തതിലുള്ള വിരോധമാണ് സംഭവത്തിനു കാരണം പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി അതേ സമയം സംഭവ ദിവസം തന്നെ പരാതിക്കാരൻ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടും ഇന്നലെയാണ് പോലീസ് കേസെടുത്തത്.

