back to top
Saturday, May 30, 2026
Homeകണ്ണൂർ'എന്റെ ഗ്രാമം എന്റെ അഭിമാനം'; പടിയൂർ ഗ്രാമപ്പഞ്ചായത്തിൽ മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

‘എന്റെ ഗ്രാമം എന്റെ അഭിമാനം’; പടിയൂർ ഗ്രാമപ്പഞ്ചായത്തിൽ മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

പടിയൂർ: നാടിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പടിയൂർ കല്യാട് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘എന്റെ ഗ്രാമം എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി മെഗാ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പടിയൂർ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമായാണ് വിപുലമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

പടിയൂർ ടൗണിൽ നടന്ന പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് വി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ.വി. തങ്കമണി, വാർഡംഗങ്ങളായ കെ.പി. ബാബു, ഷഹന രാജീവൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, വി.ഇ.ഒ, വിവിധ വ്യാപാര പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ശുചീകരണം നടന്ന പ്രധാന മേഖലകൾ

പടിയൂർ ടൗൺ മുതൽ മണ്ണൂർ പാലം വരെയും, ഇതിനോടനുബന്ധിച്ച് ബ്ലാത്തൂർ ടൗൺ മുതൽ കണ്ടകശ്ശേരി വരെയും, കല്യാട് ആറാട്ട്തറ മുതൽ പാറ്റക്കൽ വരെയുമാണ് പ്രധാനമായും ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരപ്രതിനിധികൾ എന്നിവർ ഒറ്റക്കെട്ടായാണ് ഈ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ‘എന്റെ ഗ്രാമം എന്റെ അഭിമാനം’ യജ്ഞത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും പഞ്ചായത്തിൽ സമാനമായ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ടി. ശ്രീജ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments