back to top
Thursday, May 14, 2026
Homeകണ്ണൂർകണ്ണൂരിൽ എൽ.എസ്.ഡി സ്റ്റാമ്പും മെത്താംഫെറ്റാമൈനുമായി യുവാവ് എക്സൈസ് പിടിയിൽ

കണ്ണൂരിൽ എൽ.എസ്.ഡി സ്റ്റാമ്പും മെത്താംഫെറ്റാമൈനുമായി യുവാവ് എക്സൈസ് പിടിയിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ ഉയർന്ന വിലവരുന്ന എൽ.എസ്.ഡി (LSD) സ്റ്റാമ്പും മെത്താംഫെറ്റാമൈനുമായി യുവാവിനെ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കക്കാട് സ്വദേശിയായ സൂരജ് (24) ആണ് പിടിയിലായത്.

പ്രതിയിൽ നിന്നും 0.015 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും 317 മില്ലി ഗ്രാം മെത്താംഫെറ്റാമൈനുമാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി, സുഹൈൽ പി.പി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ, പുതിയ ബസ്സ് സ്റ്റാൻഡ്, പാറക്കണ്ടി ഭാഗങ്ങളിൽ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.

അസിസ്റ്റന്റ് ഇസ്പെക്ടർ (ഗ്രേഡ്) മാരായ അനിൽകുമാർ പി.കെ, അബ്ദുൾ നാസർ ആർ.പി, പുരുഷോത്തമൻ സി, അജിത്ത് സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ സുഹൈൽ പി.പി, ഉമേഷ്‌ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി, സുജേഷ് വി.കെ എന്നിവരാണ് പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

എൻ.ഡി.പി.എസ് ആക്ട് 22(b), 22(a) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ കണ്ണൂർ ജെ.എഫ്.സി.എം (JFCM 1) കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments