back to top
Thursday, May 14, 2026
Homeകണ്ണൂർപയ്യന്നൂരിൽവര്‍ഷങ്ങളായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം പൂട്ടിച്ചു

പയ്യന്നൂരിൽവര്‍ഷങ്ങളായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം പൂട്ടിച്ചു

പയ്യന്നൂര്‍: പയ്യന്നൂർ നഗരത്തില്‍ വര്‍ഷങ്ങളായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്ന ഇലക്ട്രോണിക്സ് സ്ഥാപനം വിജിലൻസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാ അധികൃതർ പൂട്ടിച്ചു.പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സ്‌റ്റോറിന് എതിർവശം മെയിൻ റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന നാഷണല്‍ റേഡിയോ ഇലക്‌ട്രോണിക്‌സ് എന്ന സ്ഥാപനമാണ് ഇന്ന് രാവിലെ 9 മണിയോടെ നഗരസഭാ ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തത്.
സ്ഥാപനം ആദ്യകാലങ്ങളില്‍ ലൈസന്‍സെടുത്താണ് പ്രവര്‍ത്തിച്ചിരുന്നത്.

എന്നാല്‍ കോവിഡ് കാലം മുതൽ ലൈസന്‍സ് പുതുക്കാതെയായിരുന്നു പ്രവര്‍ത്തനം. നഗരസഭയിലെ ചില മുന്‍കാല ഉദ്യോഗസ്ഥരുടെയും മറ്റു ചിലരുടെയും ഒത്താശയോടെയായിരുന്നു ഈ സ്ഥാപനം അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം . കെട്ടിടവാടക ലഭിക്കാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമ അധികൃതർക്ക് പരാതി നല്‍കിയിരുന്നു.

പയ്യന്നൂർ നഗരസഭയില്‍നിന്നും നടപടികൾ ഉണ്ടാകാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമ വിജിലന്‍സിൽ പരാതി നല്‍കിയിരുന്നു. തുടർന്ന് വിജിലൻസ് വിഭാഗം നഗരസഭാ സെക്രട്ടറിക്ക് നടപടിക്ക് നിർദേശം നൽകുകയായിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്നുരാവിലെ സ്ഥലത്തെത്തിയ നഗരസഭ
ക്ലീന്‍സിറ്റി മാനേജര്‍ പി.പി.കൃഷ്ണന്‍, ഉദ്യോഗസ്ഥരായ രാമകൃഷ്ണന്‍, എ.വി.അജിത, ആര്‍.സവിത, വിധു, പ്രശാന്ത് എന്നിവരടങ്ങിയ സംഘം സ്ഥാപനം പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ഇത്തരത്തിൽ പയ്യന്നൂരില്‍ ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലോഡ്ജുകള്‍ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായ വിവരവും പുറത്തുവന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments