back to top
Thursday, May 14, 2026
Homeകണ്ണൂർപോലീസിൽ പരാതി നൽകിയ വിരോധം യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

പോലീസിൽ പരാതി നൽകിയ വിരോധം യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

പെരിങ്ങോം: ഭാര്യയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകിയ വിരോധത്തിൽ യുവാവിനെ മർദ്ദിക്കുകയും നാട്ടിൽ കണ്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു.

കുറ്റൂർ ഓലയമ്പാടി ചട്ട്യോളി ലെ പി. പ്രജിനിൻ്റെ (36) പരാതിയിലാണ് പെരുവാമ്പയിലെ ധനേഷിനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്. ഈ മാസം 12 ന് വൈകുന്നേരം 3.30 മണിക്ക് കുറ്റൂർ ഓടമുട്ട് വെച്ച് പരാതിക്കാരൻ കാർ വർക്ക്ഷോപ്പിൽ നിൽകുന്ന സമയത്തായിരുന്നു സംഭവം പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments