back to top
Saturday, June 27, 2026
Homeകണ്ണൂർഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; ലേബർ കോഡ് കത്തിച്ച് കുറ്റ്യാട്ടൂരിൽ സി.ഐ.ടി.യു പ്രതിഷേധം

ഉത്തരേന്ത്യൻ തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം; ലേബർ കോഡ് കത്തിച്ച് കുറ്റ്യാട്ടൂരിൽ സി.ഐ.ടി.യു പ്രതിഷേധം

ചട്ടുകപ്പാറ: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം 26000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉത്തരേന്ത്യയിൽ സി.ഐ.ടി.യു നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം. സമരങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന് ആരോപിച്ച് കുറ്റ്യാട്ടൂർ പഞ്ചായത്ത് സി.ഐ.ടി.യു കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി കൂട്ടായ്മയും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിലാളികൾ ലേബർ കോഡ് കത്തിച്ചു.

കുറ്റ്യാട്ടൂർ പഞ്ചായത്തിന് സമീപം നടന്ന ഐക്യദാർഢ്യ കൂട്ടായ്മ സി.ഐ.ടി.യു ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഏരിയ വൈസ് പ്രസിഡണ്ട് പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ. പ്രകാശൻ സംസാരിച്ചു. ആർ.വി. രാമകൃഷ്ണൻ സ്വാഗതവും കെ. രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. ചട്ടുകപ്പാറയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് പി.വി. ഗംഗാധരൻ, കെ. ബാലൻ, കുതിരയോടൻ രാജൻ, സി.സി. ശശി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments