തളിപ്പറമ്പ്:വീടിൻ്റെ സ്റ്റെയര്‍ക്കേസില്‍ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കുട്ടി മരണപ്പെട്ടു.
എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡിലെ എം.സജീര്‍-മുബീന ദമ്പതികളുടെ മകൻടി.അബ്ദുള്‍ വാഹിദാണ്(8) മരണപ്പെട്ടത്. തളിപ്പറമ്പ് സി.എച്ച് എം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഏപ്രില്‍-16 ന് രാത്രി യിൽ എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നുഅപകടം. തുടർന്നു ഗുരുതരാവസ്ഥയിൽ
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 മണിയോടെയായിരുന്നു അന്ത്യം.
സഹോദരങ്ങള്‍: മുഹമ്മദ് ഷസില്‍, ആലിയ മെഹ്‌സിന്‍.
തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.

