back to top
Tuesday, June 23, 2026
Homeകണ്ണൂർപയ്യന്നൂര്‍ സിപിഎമ്മില്‍ പോസ്റ്റര്‍ യുദ്ധം മുറുകുന്നു

പയ്യന്നൂര്‍ സിപിഎമ്മില്‍ പോസ്റ്റര്‍ യുദ്ധം മുറുകുന്നു

പയ്യന്നൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റുവാങ്ങിയ കനത്ത പരാജയത്തിന് പിന്നാലെ പയ്യന്നൂര്‍ സിപിഎമ്മില്‍ പോസ്റ്റര്‍ യുദ്ധവും. പുതിയ ദേശീയപാതയിൽ വെള്ളൂര്‍ കൊക്കോട്ട് അണ്ടര്‍പാസിലാണ് സഖാക്കള്‍ എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


പയ്യന്നൂരില്‍ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയെ തോല്‍പ്പിച്ച ഒറ്റുകാര്‍ എന്ന ശീര്‍ഷകത്തില്‍ ഏരിയ കമ്മിറ്റിയിലുള്ള ചില അംഗങ്ങളുടെ പേര് എടുത്തുപറഞ്ഞാണ് പോസ്റ്റര്‍. ഇവരാണ് ഈ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ കൂട്ട് നിന്നതെന്നും നിങ്ങള്‍ക്ക് മാപ്പ് തരാന്‍ ഞങ്ങള്‍ക്കാവില്ലെന്നും ഇതിനൊക്കെ കണക്ക് പറയേണ്ടിവരുമെന്നും പോസ്റ്ററിലുണ്ട്.

വിഭാഗീയതക്ക് കൂട്ടുനിന്ന സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയെ പിരിച്ചു വിടുക, പാര്‍ട്ടിയെ രക്ഷിക്കുകയെന്നും മറ്റൊരു പോസ്റ്ററിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments