back to top
Monday, May 11, 2026
Homeകണ്ണൂർചെക്കിക്കുളത്തെ വീടിനു മുകളിൽ കണ്ടെത്തിയ വസ്തു ബോംബല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്

ചെക്കിക്കുളത്തെ വീടിനു മുകളിൽ കണ്ടെത്തിയ വസ്തു ബോംബല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്

മയ്യിൽ: ചെക്കിക്കുളം കൊട്ടുങ്ങലിൽ വീടിന് മുകളിൽ കണ്ടെത്തിയ വസ്തു ബോംബല്ലെന്നും പടക്കമാണെന്നും മയ്യിൽ പോലീസ് സ്ഥിരീകരിച്ചു. വിൽപ്പന നികുതി ഉദ്യോഗസ്ഥനായ കെ.കെ.സി രാജേന്ദ്രന്റെ വീടിന് മുകളിലാണ് കഴിഞ്ഞ ദിവസം ബോംബുമായി സാമ്യമുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്. ഇത് ബോംബാണെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ പരിഭ്രാന്തി പരന്നിരുന്നു.

വീട് ശുചീകരിക്കാനായി മുകളിൽ കയറിയപ്പോഴാണ് രാജേന്ദ്രന്റെ ശ്രദ്ധയിൽ ഈ വസ്തു പെടുന്നത്. ഉടൻ തന്നെ മയ്യിൽ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

തുടർന്ന് മയ്യിൽ പോലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. വിദഗ്ധ പരിശോധനയിലാണ് ഇത് സാധാരണ പടക്കമാണെന്ന് ബോധ്യപ്പെട്ടത്. ഇതോടെ വീട്ടുകാരുടെയും നാട്ടുകാരുടെയും ആശങ്കയ്ക്ക് വിരാമമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments