back to top
Monday, May 11, 2026
Homeകണ്ണൂർക്രിക്കറ്റ് നെറ്റ് ഉദ്ഘടനവും ജേഴ്‌സി പ്രകാശനവും

ക്രിക്കറ്റ് നെറ്റ് ഉദ്ഘടനവും ജേഴ്‌സി പ്രകാശനവും

മലപ്പട്ടം : ഫാത്തിമക്ലീനിക് മയ്യിലും ഇക്കുമ്മസ് മലപ്പട്ടത്തിൻ്റെയും ആഭിമുഖ്യത്തിൽ ക്രിക്കറ്റ് നെറ്റ്സ് ഉദ്ഘാടനവും ബദറു ക്രിക്കറ്റ് അക്കാദമി സമ്മർ കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്കുളള ജേഴ്‌സി പ്രകാശനവും നടന്നു. മയ്യിൽ ഫാത്തിമ ക്ലീനിക്കിന് മുൻ വശം നടന്ന ചടങ്ങ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സി. വിനോദ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ.വാണീദേവി അധ്യക്ഷയായി. മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ലക്ഷ്മണൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ, എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡോ. ജുനൈദ് എസ്പി ജേഴ്സി പ്രകാശനം ചെയ്തു. കുറ്റ്യാട്ടൂർ പഞ്ചായത്തംഗം യൂസഫ് പാലക്കൽ, കെ.വി. മുഹമ്മദ് അഷറഫ്, രാധാകൃഷ്ണൻ മാണിക്കോത്ത്, കെ. ചന്ദ്രൻഎന്നിവർ ആശംസകൾ നേർന്നു.

കോഡിനേറ്റർ അഷറഫ് മലപ്പട്ടം സ്വാഗതവും ബദറു ക്രിക്കറ്റ് അക്കാദമിയിലെ ബദറുദ്ദീൻ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments