പയ്യന്നൂർ: പയ്യന്നൂർ തെരു ശ്രീ അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ മഹോത്സവം ഏപ്രിൽ 18 മുതൽ 24 വരെ നടക്കും. 18 ന് രാവിലെ 9 മണിക്ക് മാടായിക്കാവിൽ നിന്നും കാരളി അമ്പലത്തിൽ നിന്നും ദീപവും തിരിയും കൊണ്ടു വരൽ. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും പൂവും പ്രസാദവും കൊണ്ടു വരൽ. വൈകുന്നേരം 7മണിക്ക് മോഹനം ഭജൻസ് ഭക്തി ഗാനസുധ. 7.30 ന് ഫ്യൂഷൻ തിരുവാതിര, തുടർന്ന് അഷ്ടമച്ചാൽ വനിത കമ്മിറ്റി അവതരിപ്പിക്കുന്ന തുള്ളാതെ മനവും തുള്ളും. 8 മണിക്ക് സംസ്‌കാരിക സമ്മേളനം , 9മണിക്ക് നൃത്ത സന്ധ്യ. 19 ന് രാത്രി 7 മണിക്ക് ഫ്യൂഷൻ തിരുവാതിര, കൈകൊട്ടിക്കളി, 8 മണിക്ക് ശാസ്‌ത്രീയ നടനം.20 ന് രാത്രി 8 മണിക്ക് കൈകൊട്ടിക്കളി, ഫ്യൂഷൻ തിരുവാതിര, 9 മണിക്ക് നാടകം, 21 ന് രാത്രി 9മണിക്ക് മ്യൂസിക്കൽ നൈറ്റ്, 22 ന് ഉച്ചയ്ക്ക് 12 മ ണിക്ക് മീനമൃത് പുറപ്പെടൽ, വൈകുന്നേരം 6 മണിക്ക് മീനമൃത് വരവ്, രാത്രി 11 മണിക്ക് തിരുവർക്കാട്ട് ഭഗവതിയുടെ തെയ്യക്കോലങ്ങളോടു കൂടിയ കലശമെഴുന്നള്ളത്ത്, 23 ന് ആറാം ദിവസമായ വ്യാഴാഴ്ച രാക്കലശ മഹോത്സവം രാവിലെ 8 മണി മുതൽ തുലാഭാരവഴിപാട് രാത്രി 10 മണിക്ക് വടക്കേവാതിൽ തുറന്നുള്ള ദേവീദർശനം, രാത്രി 11 മണിക്ക് തിരുവർക്കാട്ട് ഭഗവതിയുടെയും ക്ഷേത്രപാലകൻ്റെയും തെയ്യക്കോലങ്ങളോടു കൂടിയ കലശമെഴുന്നള്ളത്ത്. 24 ന് ഏഴാം ദിവസം ഊർബലി, രാത്രി 7 മണിക്ക് വീരഭദ്രൻ തെയ്യങ്ങളുടെ പുറപ്പാടോടെ സമാപനം.

