back to top
Tuesday, June 23, 2026
Homeകണ്ണൂർകക്കാട് കിണർ ഇടിഞ്ഞു വീണു അപകടം: തൊഴിലാളി മരിച്ചു

കക്കാട് കിണർ ഇടിഞ്ഞു വീണു അപകടം: തൊഴിലാളി മരിച്ചു

കണ്ണൂർ: കക്കാട് യത്തീംഖാനയ്ക്ക് സമീപം കിണർ നിർമ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളി മരണപ്പെട്ടു. ചക്കരക്കൽ മുതുകുറ്റി സ്വദേശി കോരേമ്പത്ത് ഹൗസിൽ രാഗേഷ് (51) ആണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പഴയ കിണർ കുഴിച്ചു കെട്ടുന്ന പ്രവൃത്തിക്കിടെയാണ് മണ്ണ് ഇടിഞ്ഞു വീണത്.

അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫീസർ പി.വി. പവിത്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments