കണ്ണൂർ : മുസ്ലിം ലീഗ് ബൂത്ത് കമ്മിറ്റി ഓഫീസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു നാശനഷ്‌ടം വരുത്തിയ 4 സി പി എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് കുഞ്ഞിപ്പള്ളി ശാഖ കമ്മിറ്റി പ്രസിഡണ്ട് പി. എൻ. ഫൈസലിൻ്റെ പരാതിയിലാണ് സിപിഎം പ്രവർത്തകരായ ചെക്കിയോടത്ത് ഷബീർ, സി.എച്ച് നൂർ ഷഖാൻ, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുരണ്ടു പേർക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4.15 മണിക്കാണ് സി പി എമ്മിൻ്റെ വിജയാഘോഷവുമായി പ്രതികൾ കുഞ്ഞിപ്പള്ളിയിലെ ബൂത്ത് കമ്മിറ്റി ഓഫീസിനു നേരെ ഉഗ്ര സ്ഫോടന ശേഷിയുള്ള പടക്കം എറിഞ്ഞത്. സ്ഫോടനത്തിൽ ഓഫീസിൻ്റെ ടൈലുകളും ഫർണിച്ചറുകളും തകർന്ന് നാശനഷ്‌ടം ഉണ്ടാക്കി എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

