back to top
Friday, June 12, 2026
Homeകണ്ണൂർകണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍: പാനൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബ് കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബുമാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയത്. ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. എസിപി ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്ത് എത്തി.

കഴിഞ്ഞ ദിവസം വടകരയിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. വടകര ചാനിയം കടവിന് സമീപമാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. മൂന്ന് സ്റ്റീൽ ബോംബാണ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കി. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments